ഗോതമ്പുപൊടി കൊണ്ട് രുചികരമായ നാലുമണി പലഹാരം
നാലുമണിച്ചായയ്‌ക്കൊപ്പം ചൂടുള്ള രുചികരമായ ഒരു നാലുമണി പലഹാരം ആയാലോ.. ഗോതമ്പുപൊടി കൊണ്ട് രുചികരമായ പലഹാരം ഉണ്ടാക്കുന്നതെങ്ങനെയെന്ന് നോക്കൂ..
ആവശ്യമായവ
ഗോതമ്പ് പൊടി- 1 കപ്പ് ഉപ്പ്- 1/2 ടീ സ്പൂണ്‍ നെയ്യ്- 1 ടീ സ്പൂണ്‍ ചിക്കന്‍- 100?ഗ്രാം മുളക് പൊടി- 1/2 ടീസ്പൂണ്‍ മഞ്ഞള്‍ പൊടി- 1/4 ടീ സ്പൂണ്‍ വലിയ ഉള്ളി- 2 പച്ചമുളക്- 1 മല്ലിയില-1/4 കപ്പ്
തയ്യാറാക്കുന്ന വിധം
ആദ്യമായി ഒരു പാത്രത്തിലേക്ക് ഒരു കപ്പ് ഗോതമ്പ് പൊടി ചേര്‍ക്കുക , അതിലേക്ക് 1/2, ടീസ്പൂണ്‍ ഉപ്പ് , 1 ടീസ്പൂണ്‍ നെയ്യ്, ആവശ്യത്തിനുള്ള വെള്ളവും കുടെ ഒഴിച്ച് ചപ്പാത്തി മാവിന് കുഴയ്ക്കുന്നപോലെ കുഴച്ചെടുക്കുക. ശേഷം അത് റെസ്റ്റ് ചെയ്യാനായി മാറ്റിവെക്കുക, ഇനി ഫില്ലിംഗ് തയ്യാറാക്കണം. അതിനായി 100 ഗ്രാം ചിക്കന്‍ ചെറുതായി മുറിച്ചെടുക്കുക , അതിലേക്ക് ഉപ്പ് , മുളക് പൊടി , മഞ്ഞള്‍ പൊടി എല്ലാം ചേര്‍ത്ത് മിക്‌സ് ചെയ്ത് എണ്ണയില് വറുത്തെടുക്കുക. ശേഷം അതിലേക്ക് ഉള്ളി ചെറുതായി അരിഞത് , പച്ചമുളക് എന്നിവ ചേര്‍ത്ത് നന്നായി വഴറ്റിയെടുക്കുക, ശേഷം അതിലേക്ക് മസാല പൊടികള്‍ ചേര്‍ക്കാം. മഞ്ഞള്‍ പൊടി ഒരു നുള്ള്, മുളക് പൊടി 1/4 ടീസ്പൂണ്‍, ഗരംമസാല 1/2 ടീസ്പൂണ്‍ ചേര്‍ത്ത് നന്നായി വഴറ്റുക. ശേഷം അതിലേക്ക് കുറച്ച് മല്ലിയില കൂടെ ചേര്‍ത്ത് തീ ഓഫ് ചെയ്യാം. അടുത്തതായി നേരത്തെ കുഴച്ച് വെച്ചിട്ടുള്ള മാവില്‍ നിന്ന് ഓരോ ചെറിയ ബോള്‍ എടുത്ത് കയ്യില്‍ വെച്ച് ഒന്നു പരത്തി അതിന്റെ മുകളിലായി ഒരു ടീ സ്പൂണ്‍ ഫില്ലിംഗ് വെച്ച് ഉരുട്ടിയതിനു ശേഷം ഫ്രൈ ചെയ്‌തെടുക്കാം. രുചികരമായ നാലുമണി പലഹാരം തയ്യാര്‍.